കോവിഡ്; സൗദിയിൽ രോഗബാധയിൽ കുറവ്, ഒരിടത്തും നൂറിലേറെ രോഗികളില്ല

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 219 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 534 പേരുടെ കോവിഡ് ഭേദമായി. രണ്ടു പേർ മരിച്ചു.റിയാദ് അടക്കം മുഴുവൻ നഗരങ്ങളിലും പുതിയ രോഗികൾ നൂറിന് താഴെയാണ്. റിയാദിൽ 62 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ജിദ്ദയിൽ 19 പുതിയ രോഗികളുണ്ട്. മദീന-13, ദമാം 11, മക്ക 9 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ രോഗബാധിതർ.
 

Latest News