തല്ലുമാല ലൊക്കേഷനിൽ സംഘർഷം; നടൻ ഷൈൻ ടോം മർദ്ദിച്ചുവെന്ന്, ഒരാൾ ആശുപത്രിയിൽ

കൊച്ചി- കളമശേരി എച്ച്.എം.ടി കോളനിയിൽ സിനിമ ഷൂട്ടിംഗിനിടെ നാട്ടുകാരുമായുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. സിനിമ പ്രവർത്തകരുടെ മർദ്ദനമേറ്റ് രണ്ടു പേർ ആശുപത്രിയിൽ ചികിത്സ തേടി. നടൻ ഷൈൻ ടോം ചാക്കോ മർദ്ദിച്ചെന്നാണ് ആരോപണം. പ്രദേശത്ത് മാലിന്യം തള്ളുന്നുവെന്ന് റോഡിൽ വാഹനങ്ങൾ നിർത്തിയിട്ട് ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നും ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഇതാണ് പിന്നീട് സംഘർഷത്തിലെത്തിയത്. ഷൈൻ മർദ്ദിച്ചെന്ന് ആരോപിച്ച് ഷമീർ എന്നയാൾ ആശുപത്രിയിൽ ചികിത്സ തേടി. നാട്ടുകാർ മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി സിനിമ പ്രവർത്തകരിൽ ഒരാളും ആശുപത്രിയിലെത്തി. പോലീസ് സ്ഥലത്ത് എത്തിയാണ് ഇരുവിഭാഗത്തെയും അനുനയിപ്പിച്ചത്. മധ്യസ്ഥ ചർച്ച നടക്കുന്നുവെന്നും കേസ് എടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. തല്ലുമാല എന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം.
 

Latest News