ഈരാറ്റുപേട്ട - വീടിനു മുന്നിലെ ഗേറ്റ് മറിഞ്ഞു വീണ് പ്രവാസി ബാലന് ദാരുണാന്ത്യം. കുവൈത്തിൽ പ്രവാസിയായ ജവാദ് ഇബ്‌നു നദീറിന്റെ പുത്രൻ അഹ്‌സൻ അലി ജവാദ് (4) ആണ് മരിച്ചത്. ഈരാറ്റുപേട്ട പുത്തൻപള്ളി ഇമാം നദീർ മൗലവിയുടെ ചെറുമകനാണ്.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം. വീടിനു മുന്നിലെ ഗേറ്റിൽ കയറി കളിക്കുന്നതിനിടെ ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് കുടുംബം അവധിക്ക് നാട്ടിലെത്തിയത്.






