Sorry, you need to enable JavaScript to visit this website.

ഫിലിപ്പൈന്‍സില്‍ ലൈംഗിക ബന്ധത്തില്‍  ഏര്‍പ്പെടാനുള്ള പ്രായം 16 വയസാക്കി ഉയര്‍ത്തി 

മനില- നിയമപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവദിക്കുന്ന കുറഞ്ഞ പ്രായം ഉയര്‍ത്തി ഫിലിപ്പൈന്‍സ്. 12 വയസില്‍ നിന്ന് 16 വയസായി കുറഞ്ഞ പ്രായം ഉയര്‍ത്തി ഫിലിപ്പൈന്‍സ ് സര്‍ക്കാര്‍ പുതിയ നിയമം പാസാക്കി. ഇതോടെ 15 വയസില്‍ താഴെയുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം സമ്മതമുണ്ടെങ്കിലും ബലാത്സംഗമായി കണക്കാക്കും.
ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടെര്‍ട്ടെ ഒപ്പിട്ടതോടെ നിയമം പാസായി. ഇതോടെ നിയമപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 16 വയസായിരിക്കും. സ്ത്രീകള്‍ക്കെതിരെയുള്ള പീഡനവും ബലാത്സംഗവും ചെറുക്കുന്നതിനായാണ് പുതിയ നിയമം പാസാക്കിയതെന്നാണ് ഫിലിപ്പൈന്‍സ ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ലൈംഗികന്ധത്തില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ തമ്മിലുള്ള പ്രായത്തിലുള്ള വ്യത്യാസം മൂന്ന് വയസില്‍ താഴെയാണെങ്കില്‍ ഇളവുണ്ട്. ഈ സാഹചര്യത്തില്‍ 16 വയസ് എന്ന കുറഞ്ഞ പ്രായം സംബന്ധിച്ച നിബന്ധന ബാധകമാകില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങളിലും ലൈംഗികബന്ധം നടക്കുന്നത് സമ്മതത്തോടെയാകണമെന്നും ചൂഷണം നടത്തരുതെന്നും നിര്‍ദേശമുണ്ട്. കൂടാതെ ഇരയുടെ പ്രായം 13 വയസിനു താഴെയാകരുതെന്നും നിബന്ധനയുണ്ട്.മുന്‍പ് ഫിലിപ്പൈന്‍സില്‍ ലൈംഗികബന്ധത്തിനുള്ള കുറഞ്ഞ പ്രായം 12 വയസായിരുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും കുറഞ്ഞ പ്രായമാണിത്. ലോകത്തു തന്നെ ഇത്രയും കുറഞ്ഞ പ്രായപരിധിയുള്ള രാജ്യങ്ങള്‍ ഏറെയില്ല.
 

Latest News