Sorry, you need to enable JavaScript to visit this website.

 10 മുതല്‍ റിസര്‍വ് ചെയ്യാതെയും കൂടുതല്‍  ട്രെയിനുകളില്‍ യാത്ര ചെയ്യാം 

ചെന്നൈ- എല്ലാ തീവണ്ടികളിലും ഘട്ടംഘട്ടമായി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. മാര്‍ച്ച് 10 മുതല്‍ മേയ് ഒന്നുവരെയുള്ള കാലയളവിലായിരിക്കും ജനറല്‍ കോച്ചുകള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കുക. ചെന്നൈ സെന്‍ട്രല്‍-യശ്വന്ത്പുര്‍ എക്‌സ്പ്രസ്, ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ്, ചെന്നൈ-മൈസൂര്‍ എക്‌സ്പ്രസ് എന്നിവയിലാണ് 10 മുതല്‍ ജനറല്‍ കോച്ചുകള്‍ കൂട്ടിച്ചേര്‍ക്കുക.

16 മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്ന തീവണ്ടികള്‍

ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ് (12697), എഗ്‌മോര്‍-മംഗളൂരു എക്‌സ്പ്രസ് (16179), ചെന്നൈ-മംഗളൂരു മെയില്‍ (12601), ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം മെയില്‍ (12623), ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എക്‌സ്പ്രസ് (12695), മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്, മംഗളൂരു-പുതുച്ചേരി എക്‌സ്പ്രസ്.

ഏപ്രില്‍ ഒന്നുമുതല്‍ പുനഃസ്ഥാപിക്കുന്ന തീവണ്ടികള്‍

ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എക്‌സ്പ്രസ് (12695), ചെന്നൈ -മംഗളൂരു വെസ്റ്റ് കോസ്റ്റ് (22637), എഗ്‌മോര്‍-കൊല്ലം അനന്തപുരി (16723), എഗ്‌മോര്‍-ഗുരുവായൂര്‍ (16127), എഗ്‌മോര്‍-കൊല്ലം (16101), ചെന്നൈ സെന്‍ട്രല്‍-മംഗളൂരു എക്‌സ്പ്രസ് (12695), ചെന്നൈസെന്‍ട്രല്‍- ആലപ്പുഴ എക്‌സ്പ്രസ് (22639) എഗ്‌മോര്‍- മംഗളൂരു (16159), ചെന്നൈ സെന്‍ട്രല്‍- പാലക്കാട് എക്‌സ്പ്രസ് (16159), കോയമ്പത്തൂര്‍-മംഗളൂരു എക്‌സ്പ്രസ് (16323), കോയമ്പത്തൂര്‍- മംഗളൂരു ഇന്റര്‍സിറ്റി (22610), കോയമ്പത്തൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് (16608), മധുര-തിരുവന്തപുരം അമൃത എക്‌സ്പ്രസ് (16344), വെസ്റ്റ്‌കോസ്റ്റ്, =വേണാട് എക്‌സ്പ്രസ്, നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ്, കൊച്ചുവേളി -അന്ത്യോദയ എക്‌സ്പ്രസ്, കണ്ണൂര്‍-കോയമ്പത്തൂര്‍, മംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ്, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ്, ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ്, ഗുരുവായൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ്.
 

Latest News