രൂപയുടെ മൂല്യം കൂപ്പുകുത്തി; റെക്കോഡ് തകര്‍ച്ച

മുംബൈ- യുക്രൈന്‍ സംഘര്‍ഷത്തിന്റെ അനിശ്ചിതത്വത്തില്‍ തകര്‍ന്നടിഞ്ഞ് രൂപയുടെ മൂല്യം. ഡോളറിനെതിരെ രൂപയുടെ മൂല്യം 84 പൈസ ഇടിഞ്ഞ് എക്കാലത്തേയും താഴന്ന നിലവാരമായ 77.01 എന്ന നിരക്കിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധനയും ആഭ്യന്തര വിപണിയിലെ പണപ്പെരുപ്പവും വര്‍ധിക്കുന്ന വ്യാപാര കമ്മിയുമാണ് രൂപയുടെ വിലയിടിച്ചത്. വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിച്ചതും ഓഹരി വിപണിയിലെ തകര്‍ച്ചയും രൂപയുടെ വിലയിടിവിന് ആക്കം കൂട്ടി.
 

Latest News