തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ചിരിക്കുന്നതാര്, ആം ആദ്മി ആകെ ത്രില്ലിലാണ്...

ന്യൂദല്‍ഹി- അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഏറ്റവും സന്തോഷിക്കുക ആം ആദ്മി പാര്‍ട്ടിയായിരിക്കും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഒന്നടങ്കം എഎപിക്ക് പഞ്ചാബില്‍ വന്‍ വിജയമാണ് പ്രവചിക്കുന്നത്. കൂടാതെ ഗോവയിലും അവര്‍ കിംഗ് മേക്കറാവുമെന്നാണ് സൂചന.
കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയെന്നാണ് പുറത്തുവരുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളൊക്കെ സൂചിപ്പിക്കുന്നത്. പഞ്ചാബില്‍ വിശേഷിച്ചും. അവിടെ എഎപി അധികാരം പിടിച്ചാല് കോണ്‍ഗ്രസ് ആടിയുലയും.

കോണ്‍ഗ്രസിന് മികച്ച അടിത്തറയുള്ള സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പുള്ള സംസ്ഥാനം. എന്നാല്‍ പഞ്ചാബിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഇത്തവണ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും.

കടുത്ത ബി.ജെ.പി വിരുദ്ധ തരംഗം നിലനില്‍ക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസിനെ പിന്തള്ളി ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുമെന്നാണ് സൂചന. ഭഗവന്ത് മന്‍ ആണ് ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി.

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 അംഗ നിയമസഭയില്‍ 77 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയിരുന്നു. അവിടെ നിന്നു ഇന്നത്തെ അവസ്ഥയിലെത്തിയത് പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളാണ്. ഇത് ശമിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ദയനീയമായി പരാജയപ്പെട്ടു.

 

Latest News