Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുന്നു- പ്രേമ ജി. പിഷാരടി 

അൽകോബാർ- പുതിയ ഇന്ത്യ ജനാധിപത്യത്തിൽനിന്ന് സമഗ്രാധിപത്യത്തിലേക്കോ എന്ന തലക്കെട്ടിൽ പ്രവാസി സാംസകാരിക വേദി അൽകോബാർ പാലക്കാട് തൃശൂർ, മധ്യമേഖലാ, തെക്കൻ മേഖല സംയുത മേഖലാ സമ്മേളനം സംഘടിപ്പിച്ചു. 
വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി മെമ്പർ പ്രേമ ജി. പിഷാരടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി തെരഞ്ഞെടുക്കുന്ന ഭരണാധികാരികൾ രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്കും ഏകാധിപത്യത്തിലേക്കും നയിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഭക്ഷണത്തിന്റെ പേരിലും വസ്ത്രത്തിന്റെ പേരിലും രാജ്യത്ത് ജനങ്ങളെ തമ്മിലടിപ്പിച്ചുകൊണ്ട് ഭരണാധികാരികൾ മുന്നോട്ട് പോകുമ്പോൾ അതിനെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവരെ ഭീകരവാദികളാക്കിയും നേരായ വാർത്തകൾ ജനങ്ങളിലെത്തിക്കുന്ന വാർത്താ മാധ്യമങ്ങളെ പൂട്ടിടുന്ന കാഴ്ചയുമാണ് കണ്ടുവരുന്നത്. നാനാത്വത്തിൽ ഏകത്വം സൂക്ഷിക്കുന്ന നമ്മുടെ രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്യുന്ന മതേരത്വം തിരിച്ചുപിടിക്കാൻ എല്ലാവരും ഐക്യപ്പെടേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
ഹിംസയുടെ രാഷ്ട്രീയം, ഹിജാബ് നിരോധനം എന്നീ വിഷയങ്ങളിൽ സന്തോഷ് കുമാർ, മുഹമ്മദ് ഹാരിസ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. പ്രവാസി സാംസ്‌കാരിക വേദി അൽകോബാർ പ്രസിഡൻറ് പർവേസ് സംസാരിച്ചു. ഷബീർ കേച്ചേരി, അബ്ദുറഊഫ് അണ്ടത്തോട് ഗാനം ആലപിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ത്വാഹ ഹംസ അധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം ആലുവ സ്വാഗതം പറഞ്ഞു. ഷനോജ് തിരുവനന്തപുരം അവതാരകനായിരുന്നു. സിയാദ്, ഷിബിലി, സദറുദ്ദീൻ, സലിം, എന്നിവർ നിയന്ത്രിച്ചു.

 

Latest News