ഒളി ക്യാമറ: ഗസ്റ്റ് ഹൗസ് ഉടമ പകര്‍ത്തിയത് ദമ്പതിമാരുടെ 2100 രഹസ്യ ദൃശ്യങ്ങള്‍

ടെക്‌സാസ്- ടൂറിസ്റ്റ് ഗസ്റ്റ് ഹൗസില്‍ താമസിക്കാനെത്തിയ ദമ്പതിമാരുടെ 2,100 രഹസ്യ വീഡിയോകള്‍ പകര്‍ത്തിയ സംഭവത്തില്‍ ഉടമ അറസ്റ്റില്‍.  അതിഥികളുടെ നഗ്‌നതയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളുമാണ് പോലീസ് കണ്ടെത്തിയത്. അമേരിക്കയിലെ ടെക്‌സാസിലുള്ള  എയര്‍ബിഎന്‍ബി കാബിന്‍ ഉടമയാണ് സംഭവത്തില്‍ വിചാരണ നേരിടുന്നത്. ടൂറിസ്റ്റുകള്‍ക്ക് ഹോം സ്‌റ്റേകള്‍ അടക്കമുള്ള താമസ സൗകര്യങ്ങള്‍ ഓണ്‍ലൈനില്‍ അനുവദിക്കുന്ന അമേരിക്കന്‍ കമ്പനിയാണ് എയര്‍ബിഎന്‍ബി. കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയാണ് ആസ്ഥാനം.

https://www.malayalamnewsdaily.com/sites/default/files/2022/03/07/airbnb.jpg

എ ജേ അല്ലി എന്ന 54 കാരനാണ് പ്രതി. ഇയാളുടെ ടെക്‌സാസ് ക്യാബിനില്‍ നിന്ന് പവര്‍ അഡാപ്റ്റര്‍ പോലെ തോന്നിക്കുന്ന  ചിത്രീകരണ ഉപകരണം കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സാന്‍ അന്റോണിയോക്ക് സമീപമുള്ള ക്യാബിനിലെ ഒരു കിടപ്പുമുറിയില്‍ താമസിക്കാനെത്തിയ അതിഥിയാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലാപ്‌ടോപ്പുകളിലും ഫോണുകളിലും ചിത്രീകരണ ഉപകരണവുമായി ലിങ്ക് ചെയ്തിരുന്ന ടാബ്‌ലെറ്റിലുമാണ് രഹസ്യ ദൃശ്യങ്ങള്‍  അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
വസ്ത്രം ധരിച്ചാലും നഗ്നരായാലും നിങ്ങള്‍ സുഖമായിരിക്കൂ എന്ന് ഉടമ ആവര്‍ത്തിച്ച് പറഞ്ഞതാണ്
2021 ഡിസംബറില്‍ അല്ലിയുടെ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്ന ദമ്പതിമാര്‍ക്ക് സംശയം തോന്നാന്‍ കാരണം. ഇവര്‍ നല്‍കിയ വിവരമനുസരിച്ചാണ് ഗസ്റ്റ് ഹൗസില്‍ പരിശോധന നടന്നതും 2021 ഡിസംബറില്‍ അല്ലിയെ അറസ്റ്റ് ചെയ്തതും.
കെന്‍ഡാല്‍ കൗണ്ടി പോലീസ് നടത്തിയ അന്വേഷണത്തില്‍  ഒരു വര്‍ഷമായി ഇയാള്‍ അതിഥികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി വരുന്നതായി കണ്ടെത്തിയെന്ന്   സാന്‍ അന്റോണിയോ എക്‌സ്പ്രസ്‌ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.


സ്ഥിരമായി കുരയ്ക്കുന്നത് ശല്യമായി,  തെരുവുനായയെ  അടിച്ചുകൊന്ന  പോലീസുകാരൻ അറസ്റ്റിൽ 


 

Latest News