എക്‌സിറ്റ് പോള്‍: ഉത്തരാഖണ്ഡില്‍ തൂക്കുസഭ; കോണ്‍ഗ്രസ്, ബി.ജെ.പി ഒപ്പത്തിനൊപ്പം

ന്യൂദല്‍ഹി- ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവശ്യമായ ഭൂരിപക്ഷം ആര്‍ക്കും ലഭിക്കില്ലെന്നും തൂക്കുസഭയായിരിക്കുമെന്നും എക്സ്റ്റി പോളുകള്‍ പൊതുവെ പ്രവചിക്കുന്നു. ദേശീയ, പ്രാദേശിക ചാനലുകള്‍ നടത്തിയ പത്ത് എക്‌സിറ്റ് പോളുകള്‍ പൊതുവെ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണെന്ന് പറയുന്നു. ബി.ജെ.പിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും ഇരു പാര്‍ട്ടികളും ഭൂരിപക്ഷത്തിനടുത്താണ്. 36 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്.


എക്‌സിറ്റ് പോള്‍: ഉത്തര്‍പ്രദേശ് ബി.ജെ.പി നിലനിര്‍ത്തും, സീറ്റുകള്‍ കുറയും


ന്യൂസ് 24 എക്‌സിറ്റ് പോള്‍ 70 അംഗ നിയമസഭയില്‍ ബി.ജെ.പി 43 സീറ്റ് നേടുമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 24 സീറ്റുകളാണ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇന്ത്യാ ടി.വി-ഗ്രൗണ്ട് സീറോ റിസര്ച്ച് പ്രകരം ബി.ജെ.പി 25- 29 സീറ്റുകളും കോണ്‍ഗ്രസ് 37-41 സീറ്റുകളുമാണ് നേടുക. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പലപ്പോഴും തെറ്റാറുണ്ട്.


എക്‌സിറ്റ് പോള്‍: പഞ്ചാബില്‍ ആം ആദ്മി അധികാരം പിടിക്കും

Latest News