ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 279 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 645 പേരുടെ അസുഖം ഭേദമായി. ഒരു രോഗിയാണ് മരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ റിയാദിലാണ്. 86. ജിദ്ദയിൽ 28 ഉം മദീനയിലും ദമാമിലും പതിനാല് പേർക്ക് വീതവും മക്കയിൽ പത്തു പേർക്കും പുതുതായി രോഗം കണ്ടെത്തി.






