ബ്രാറ്റിസ്ലാവ- റഷ്യ ആക്രമണം തുടരുന്ന ഉക്രൈനിൽനിന്ന് രക്ഷപ്പെട്ട് പതിനൊന്ന് വയസ്സുകാരൻ 1000 കി.മീ തനിച്ച് സഞ്ചരിച്ച് സ്ലൊവാക്യയിലെത്തി. ഒരു ബാഗും അമ്മയുടെ കുറിപ്പും മാത്രമാണ് ഉണ്ടായിരുന്നത്. കൈയിൽ ടെലിഫോൺ നമ്പർ എഴുതിയിരുന്നു.
തെക്കുകിഴക്കൻ ഉക്രൈനിലെ സപ്പോരിജിയയിൽ നിന്നുള്ള കുട്ടിയാണ് യുദ്ധത്തിനിടയിൽ ഹീറോ ആയത്. രോഗിയായ ഒരു ബന്ധുവിനെ പരിചരിക്കുന്നതിനായി ബാലന്റെ മാതാപിതാക്കൾക്ക് ഉക്രൈനിൽ തന്നെ കഴിയേണ്ടിവന്നുവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
അവിശ്വസനീയമായ ഒരു യാത്ര പൂർത്തിയാക്കിയ ബാലൻ മുഖത്തെ പുഞ്ചിരിയിലൂടെയും നിർഭയത്വത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും ഉദ്യോഗസ്ഥരെ കീഴടക്കി.
,യഥാർത്ഥ നായകന് യോഗ്യൻ" എന്നിവയിലൂടെ അദ്ദേഹം ഉദ്യോഗസ്ഥരെ കീഴടക്കി. ഏറ്റവും വലിയ ഹീറോ എന്നാണ് സ്ലോവാക്യൻ ആഭ്യന്തര മന്ത്രാലയം ഫേസ്ബുക്ക് പോസ്റ്റിൽ ഉക്രൈനിയൻ ബാലനെ വിശേഷിപ്പിച്ചത്.
ബന്ധുക്കളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയോടെയാണ് അമ്മ പതിനൊന്നുവയസ്സുകാരനെ സ്ലോവാക്യയിലേക്ക് ട്രെയിനിൽ യാത്ര അയച്ചതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. പ്ലാസ്റ്റിക് ബാഗും പാസ്‌പോർട്ടും ഒരു സന്ദേശവും അവന്റെ കൈയിലുണ്ടായിരുന്നു.
ഫോൺ നമ്പർ കൂടാതെ പാസ്‌പോർട്ടിലെ മടക്കിയ കടലാസ് കഷണവുമായി കുട്ടി സ്ലോവാക്യയിൽ എത്തിയപ്പോൾ, അതിർത്തിയിലെ ഉദ്യോഗസ്ഥർക്ക് തലസ്ഥാനമായ ബ്രാറ്റിസ്‌ലാവയിലുള്ള ബന്ധുക്കളെ ബന്ധപ്പെടാനും കൈമാറാനും കഴിഞ്ഞു.