ന്യൂദല്‍ഹി- രാജ്യത്ത് 4362 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 66 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 15 മരണങ്ങള്‍ നേരത്തെ കേരളത്തിലുണ്ടായതും പിന്നീട് കണക്കില്‍ ചേര്‍ത്തതുമാണ്.
വിവിധ സംസ്ഥാനങ്ങളിലായി ആക്ടീവ് കേസുകള്‍ 54,118 ആയി കുറഞ്ഞു. 0.71 ശതമാനമാണ് പ്രതിദിന പോസിറ്റീവിറ്റി. മൊത്തം രോഗബാധയില്‍ ആക്ടീവ് കേസുകള്‍ 0.13 ശതമാനമാണ്. 98.68 ശതമാനമാണ് രോഗമുക്തി നിരക്ക്. 9620 പേര്‍ക്ക് കൂടി അസുഖം ഭേദമായതോടെ മൊത്തം രോഗമുക്തി 4,23,98,095 ആയി വര്‍ധിച്ചു. രാജ്യത്ത് 178.90 കോടി വാക്‌സിന്‍ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്.






