വനിതാ പോലീസിന്റെ മുന്നില്‍ ഷര്‍ട്ട് ഊരി, പത്ത് ദിവസം ജയില്‍

മുംബൈ- പോലീസ് സ്‌റ്റേഷനില്‍ വനിതാ ഓഫീസര്‍ക്കുമുന്നില്‍ ഷര്‍ട്ട് ഊരുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയത് 38 കാരന് പത്ത് ദിവസം ജയില്‍.
ഗണേശ് ഖര്‍വ എന്നയാളാണ് സ്റ്റേഷനകത്തുവെച്ച് ക്ഷുഭിതനായി പോലീസുകാരിയോട് മോശമായി പെരുമാറിയത്.
പൊതുസ്ഥലത്ത് അടിപിടി ഉണ്ടാക്കിയതിന് ഇയാളോടൊപ്പം ബാബു ഖര്‍വ എന്നയാള്‍ക്കും പത്ത് ദിവസത്തെ ജയില്‍ ശിക്ഷ ലഭിച്ചു.
അശ്ലീല ആംഗ്യം കാണിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഗണേശ് ശിക്ഷാര്‍ഹനാണെന്ന് അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് എസ്.ആര്‍. നര്‍വാഡെ പറഞ്ഞു.
കേസില്‍ പോലീസുകാരുടെ സാക്ഷിമൊഴി മാത്രമാണ് സ്വീകരിച്ചതെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി തള്ളി.

 

Latest News