Sorry, you need to enable JavaScript to visit this website.

സംയമനം ദൗർലഭ്യമായി കാണരുത് -കോടിയേരി

തലശ്ശേരി- സംയമനം ദൗർലഭ്യമായി കാണരുതെന്നും ശക്തിയുള്ള പാർട്ടിക്കേ സംയമനം പാലിക്കാൻ സാധിക്കുകയുള്ളൂവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പുന്നോൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ ഹരിദാസിന്റെ കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി. ഹരിദാസ് വധത്തിന് പിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട്. ബി.ജെ.പി നേതാക്കളുൾപ്പെടെയാണ് കേസിൽ പ്രതികളായിട്ടുള്ളത്. -കോടിയേരി ചൂണ്ടിക്കാട്ടി.
ക്രൂരമായി വെട്ടിക്കൊലപ്പെടുത്താനുള്ള പരിശീലനമാണ് ഇപ്പോൾ ആർ.എസ്.എസുകാർക്ക് നൽകുന്നത.് നിയമ വാഴ്ച തകർക്കുകയാണ് ആർ.എസ്.എസ് ലക്ഷ്യം. ഇത് അവരുടെ രാഷട്രീയ നിലപാടിന്റെ ഭാഗമാണ്. സമാധാനം പുലരുന്ന പ്രദേശത്താണ് ആർ.എസ്.എസ് അക്രമത്തിന് പദ്ധതിയിടുന്നത.് 
അതിനാൽ തന്നെ പ്രതിരോധിക്കാനുള്ള സമയവും നഷ്ടപ്പെടുമെന്ന കണക്ക് കൂട്ടലാണ് അവർക്ക്. നിരപരാധികളെയാണ് അവർ കൊന്നൊടുക്കുന്നത.് ഗാന്ധിജിയെ കൊലപ്പെടുത്തിയിട്ട് പോലും തങ്ങൾ നിരപരാധികളാണെന്ന് പറയുന്നവർ ഹരിദാസിന്റെ കൊലപാതകത്തിലും അത് തന്നെ ആവർത്തിക്കുകയാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
ഹരിദാസിന്റെ കാല് വെട്ടിയെടുത്താണ് കൊലപാതകം നടത്തിയത.് ഒരിക്കലും രക്ഷപ്പെടരുതെന്ന ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിൽ. പാവപ്പെട്ട ഒരു കുടുംബത്തിന്റെ അത്താണിയായ മത്സ്യ തൊഴിലാളിയെയാണ് കൊലപ്പെടുത്തിയത.് വീട്ടുകാരുടെ മുന്നിൽ വെച്ച് കൊലപാതകം നടത്തി വീട്ടുകാരെയും നാട്ടുകാരെയും ഭയപ്പെടുത്തുകയാണ് ആർ.എസ്.എസ് ചെയ്യുന്നത.് ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയാണ് ആർ.എസ്.എസ് രീതി. സി.പി.എമ്മിലെ അനുഭാവികൾക്ക് പോലും രക്ഷയില്ലെന്ന് വരുത്തി തീർക്കുകയാണ് ഇവർ. പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുന്നതിന്റെ ഒരുക്കത്തിനിടെയാണ് ഹരിദാസനെ കൊലപ്പെടുത്തിയത.് പോലീസ് എല്ലാരീതിയിലും അന്വേഷണം നടത്തി എല്ലാ പ്രതികളെയും കണ്ടെത്തണം. ഹരിദാസിന്റെ കുടംുബത്തെ പാർട്ടി സംരക്ഷിക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ഞായറാഴ്ച കാലത്ത് 9.30 മണിക്കാണ് കോടിയേരി ഹരിദാസിന്റെ താഴെ പുന്നോലിലെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചത.് ഭാര്യയും കുട്ടികളും കോടിയേരിക്ക് മുന്നിൽ കരഞ്ഞ് തങ്ങളുടെ പ്രിയപ്പെട്ടവന്റെ നഷ്ടത്തെക്കുറിച്ച് വിവരിച്ചു. സി.പി.എം തലശ്ശേരി ഏരിയാ സെക്രട്ടറി സി.കെ. രമേശൻ, എ.എൻ. ഷംസീർ എം.എൽ.എ, എം.സി. പവിത്രൻ എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.

Latest News