Sorry, you need to enable JavaScript to visit this website.

മോഡിയുടെ പൂനെ സന്ദര്‍ശനത്തില്‍ കറുത്ത മാസ്‌കും സോക്‌സും ഷര്‍ട്ടും ഊരേണ്ടിവന്നു

പൂനെ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് കറുത്ത മാസ്‌കും സോക്‌സും കറുത്ത ഷര്‍ട്ടും ഊരേണ്ടി വന്നു.
പ്രധാനമന്ത്രി വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത എം.ഐ.ടി കോളേജ് വേദിയിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കാണ് ഈ അനുഭവം.
കരിങ്കോടികളെ കുറിച്ചും കറത്തു തുണിക്കഷ്്ണങ്ങളെ കുറിച്ചും നല്‍കിയ നിര്‍ദേശം തെറ്റിദ്ധരിച്ചതാണ് ആശയക്കുഴപ്പത്തിനു കാരണമായതെന്ന് പൂനെ പോലീസ് കമ്മീഷണര്‍ അമിതാഭ് ഗുപ്ത പിന്നീട് അറിയിച്ചു. കരിങ്കൊടികള്‍ അനുവദിക്കരുതെന്ന് മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കറുത്ത നിറത്തിലുള്ള തന്റെ മാസക് ഊരേണ്ടിവന്നുവെന്ന് പരിപാടി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ മങ്കേഷ് ഫല്ലെ പറഞ്ഞു.
ഒരു ദിവസത്തെ പര്യടനത്തിനായി നഗരത്തിലെത്തിയ മോഡി മെട്രോ റെയിലിന്റെ ഒരു ഭാഗം, ഛത്രപതി ശിവജിയുടെ പ്രതിമ, കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ. ലക്ഷ്മണ്‍ ഗാലറി, സിംബിയോസിസ് യൂണിവേഴ്‌സിറ്റിയുടെ സുവര്‍ണ ജൂബിലി ആഘോഷം എന്നിവയും ഉദ്ഘാടനം ചെയ്തിരുന്നു.
മഹാരാഷ്ട്ര കോവിഡ് മറ്റുസംസ്ഥാനങ്ങളിലെത്താന്‍ കാരണമായെന്ന മോഡിയുടെ പ്രസ്താവനയില്‍ പ്രധാനമന്ത്രി എത്തുന്നതിനു മുമ്പ് കോണ്‍ഗ്രസ്, എന്‍.സി.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഗോബാക്ക് മോഡി എന്നെഴുതിയ പ്ലക്കാര്‍ഡുകളും കരിങ്കൊടികളുമേന്തിയാണ് പ്രവര്‍ത്തകര്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തിയിരുന്നത്.


ഉക്രൈനില്‍നിന്ന് മടങ്ങിയ വിദ്യാര്‍ഥികളെ ഇന്ത്യയില്‍ പഠനം തുടരാന്‍ അനവദിക്കണം-നവീന്‍ പട്‌നായിക്ക്

 

Latest News