ഹിമാലയന്‍ യോഗിക്ക് എന്‍.എസ്.ഇ രഹസ്യങ്ങള്‍, ചിത്ര രാമകൃഷ്ണ സി.ബി.ഐ അറസ്റ്റില്‍

ന്യൂദല്‍ഹി- രഹസ്യ വിവരങ്ങള്‍ ഹിമാലയന്‍ യോഗിക്ക് കൈമാറിയ സംഭവത്തില്‍ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ സി.ഇ.ഒ ചിത്ര രാമകൃഷ്ണയെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
മുന്‍കൂര്‍ ജാമ്യാപേക്ഷ ദല്‍ഹി കോടതി നിരസിച്ചതിനു പിന്നാലെയാണ് സി.ബി.ഐ നടപടി. നേരത്തെ സ്റ്റോക് എക്‌സ്‌ചേഞ്ച് കൃത്രിമവുമായി ബന്ധപ്പെട്ട് ചിത്രയുടെ സഹപ്രവര്‍ത്തകനായിരുന്ന ആനന്ദ് സുബ്രഹ്്മണ്യത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
ഹിമാലയന്‍ യോഗിയുടെ നിര്‍ദേശപ്രകാരമാണ് ആനന്ദ് സുബ്രഹ്്മണ്യത്തെ നിയമിച്ചതെന്ന് ചിത്ര രാമകൃഷ്ണ അവകാശപ്പെട്ടിരുന്നു. ആനന്ദ് തന്നെയാണ് ഹിമാലയന്‍ യോഗിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

Latest News