ന്യൂദല്‍ഹി- ഉക്രേനിയന്‍ തലസ്ഥാനമായ കീവില്‍ വെടിയേറ്റ് കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥി ഹര്‍ജോത് സിംഗ്, സര്‍ക്കാരിന്റെ 'ഓപ്പറേഷന്‍ ഗംഗ' ഒഴിപ്പിക്കല്‍ പരിപാടിയുടെ ഭാഗമായി നാളെ തിരിച്ചെത്തുമെന്ന് കേന്ദ്രമന്ത്രി ജനറല്‍ വി.കെ സിംഗ് ട്വീറ്റ് ചെയ്തു. യുദ്ധത്തില്‍ തകര്‍ന്ന രാഷ്ട്രത്തില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ഉക്രൈനിന്റെ അയല്‍രാജ്യങ്ങളിലേക്ക് പ്രത്യേക ദൂതന്മാരായി അയച്ച നാല് മന്ത്രിമാരില്‍ ഒരാളാണ് പോളണ്ടിലുള്ള മന്ത്രി.
'കീവില്‍ യുദ്ധത്തിനിടെ വെടിയേറ്റ് മരിച്ച ഇന്ത്യക്കാരനാണ് ഹര്‍ജോത് സിംഗ്. അദ്ദേഹത്തിന്റെ പാസ്പോര്‍ട്ടും നഷ്ടപ്പെട്ടു. ഹര്‍ജോത് ഞങ്ങളോടൊപ്പം നാളെ ഇന്ത്യയിലെത്തുമെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. വീട്ടിലെ ഭക്ഷണവും പരിചരണവും കൊണ്ട് വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' മന്ത്രിയുടെ ട്വീറ്റില്‍ പറഞ്ഞു.