സൗദിയിലേക്ക് വരുന്ന വിദേശികളുടെ ഇമ്യൂണ്‍ സ്റ്റാറ്റസ് നോക്കില്ല- ആഭ്യന്തരമന്ത്രാലയം

റിയാദ്- സൗദി അറേബ്യയിലേക്ക് വരുന്ന വിദേശികളുടെ ഇമ്യൂണ്‍ സ്റ്റാറ്റസ് പരിശോധിക്കില്ലെന്നും ക്വാറന്റൈന്‍ ബുക്കിംഗ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കുമെന്നും ആഭ്യന്തരമന്ത്രാലയം വക്താവ് മേജര്‍ തലാല്‍ അല്‍ശല്‍ഹൂബ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഉംറ, സന്ദര്‍ശക, ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ കോവിഡ് പാക്കേജ് ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. സൗദിയില്‍ താമസിക്കുന്ന സമയത്ത് അവര്‍ക്ക് ഇന്‍ഷുര്‍ നിര്‍ബന്ധമാണ്. പുതുക്കുമ്പോഴും രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരുമ്പോഴും ഇന്‍ഷുര്‍ വേണം. അദ്ദേഹം പറഞ്ഞു.

Latest News