ന്യൂദല്‍ഹി- രാജ്യത്ത് മാധ്യമങ്ങള്‍ പലതരത്തിലുള്ള ആക്രമണം നേരിടുകയാണെന്നും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദന്‍ ഭീംറാവും ലോകുര്‍ പറഞ്ഞു.
തങ്ങളുടെ ജോലി നിര്‍വഹിച്ചതിന്റെ പേരില്‍ ധാരാളം മാധ്യമപ്രവര്‍ത്തകര്‍ രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. ഭരണഘടനാ ദത്തമായ മൗലികാവകാശങ്ങള്‍ക്കുവേണ്ടി പത്രപ്രവര്‍ത്തകര്‍ യോജിച്ച് മുന്നിട്ടിറങ്ങേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭാഗത്ത് അറസ്റ്റ് ചെയ്ത് ഭീഷണിപ്പെടുത്തുമ്പോള്‍ മറുഭാഗത്ത് പറയുന്നത് അനുസരിക്കാണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകരെ പ്രീണിപ്പിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് ജസ്റ്റിസ് ലോകുര്‍ പറഞ്ഞു.
ഐ.പി.ഐ ഇന്ത്യാ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശസുരക്ഷയുടെ പേരുപറഞ്ഞും അത് വെളിപ്പെടുത്താതെയും ഒരു ടെലിവിഷന്‍ ചാനലിന്റെ ലൈസന്‍സ് പുതുക്കാന്‍ വിസമ്മതിച്ചതും മീഡിയ വണിന്റെ പേരെടുത്ത് പറയാതെ ജസ്റ്റിസ് ലോകുര്‍ ചൂണ്ടിക്കാട്ടി.






