Sorry, you need to enable JavaScript to visit this website.

ബി.എസ്.എഫ് ജവാന്‍ സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു, 5 മരണം

അമൃത്‌സര്‍- പഞ്ചാബില്‍ അതിര്‍ത്തി രക്ഷാ സൈനികന്‍ (ബി.എസ്.എഫ്) നടത്തിയ വെടിവെപ്പില്‍ നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. വെടിയുതിര്‍ത്ത ക്യാപ്റ്റന്‍ എസ്.എകെ. സാത്തെപ്പയും സംഭവത്തില്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പഞ്ചാബിലെ അമൃത്‌സറിലുണ്ടായ സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഖാസ പ്രദേശത്തെ ബി.എസ്.എഫിന്റെ മെസ്സിലാണ് സംഭവം. ഇന്ത്യയുടെയും പാക്കിസ്ഥാന്റേയും അന്താരാഷ്ട്ര അതിര്‍ത്തിയായ അട്ടാരി-വാഗയില്‍നിന്ന് 20 കി.മീ അകലെയാണ് ഖാസ.

അതിര്‍ത്തി രക്ഷാ സേനേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

Latest News