ഇന്ത്യയില്‍ 5476 പുതിയ കോവിഡ് കേസുകള്‍, 158 മരണം

ന്യൂദല്‍ഹി- രാജ്യത്ത് 5476 പേര്‍ക്കു കൂടി കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 4,29,62,953 ആയി വര്‍ധിച്ചപ്പോള്‍ ആക്ടീവ് കേസുകള്‍ 59,442 ആയി കുറഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകകള്‍ വ്യക്തമാക്കുന്നു.
158 പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 5,15,036 ആയി വര്‍ധിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായി 28 ാംദിവസവം ആക്ടീവ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴൊണ്. മൊത്തം രോഗബാധയുടെ 0.14 ശതമാനമാണ് ആക്ടീവ് കേസുകള്‍. ദേശീയതലത്തില്‍ ശരാശരി രോഗമുക്തി നിരക്ക് 98.65 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ ആക്ടീവ് കേസുകളില്‍ 4,436 കേസുകളുടെ കുറവാണുണ്ടായത്.

 

Latest News