വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ജീവനക്കാരനെ വെറുതെവിട്ടു

താനെ- പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബധിരര്‍ക്കായുള്ള പ്രത്യേക സ്‌കൂളിലെ 47 കാരനായ സൂപ്രണ്ടിനെ വെറുതെവിട്ടു. 2017 ലുണ്ടായ സംഭവത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പോക്‌സോ കേസുകള്‍ പരിഗണിക്കുന്ന അഡീഷണല്‍ സെഷന്‍സ് ജഡ്ജി കവിത ഡി ഷിര്‍ഭതെയുടെ ഉത്തരവ്.

പ്രതിക്കെതിരായ ആരോപണം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.

2017 ജനുവരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്നാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.ബി മോറെ വാദിച്ചത്. കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റവും രക്തസ്രാവവും സ്‌കൂളിലെ അധ്യാപികയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കേസ് ഉത്ഭവിച്ചത്.

കുട്ടിയുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പോലും പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ജഡ്ജി പറഞ്ഞു. പ്രതി കുറ്റം ചെയ്തിട്ടില്ലെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് അഭിഭാഷകന്‍ വിശാല്‍ ഭാനുശാലി വാദിച്ചത്.

 

Latest News