Sorry, you need to enable JavaScript to visit this website.

ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ വിലക്കി,  മംഗളുരുവില്‍ സംഘര്‍ഷം, കോളേജ് അനിശ്ചിതമായി അടച്ചു 

മംഗളൂരു- ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ കോളജില്‍ പ്രവേശിക്കാന്‍ വിലക്കിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജ് അടച്ചു. മംഗളൂരു കാര്‍ സ്ട്രീറ്റിലെ ദയാനന്ദ പൈസതീഷ് പൈ ഗവ. ഫസ്റ്റ് ഗ്രേഡ് കോളേജാണ് അനിശ്ചകാലത്തേക്ക് അടച്ചത്. നേരത്തെ തീരുമാനിച്ച പരീക്ഷകളും മാറ്റിവെച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനാണ് തീരുമാനം. ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ അഞ്ച് വിദ്യാര്‍ത്ഥിനികളെയാണ് ആണ്‍കുട്ടികള്‍ തടഞ്ഞത്. പ്രിന്‍സിപ്പല്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ചെത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
എന്നാല്‍ ആണ്‍കുട്ടികള്‍ ക്യാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കി. ചില അധ്യാപകരും പെണ്‍കുട്ടികളെ എതിര്‍ത്തു. വിവാദമായതിന് പിന്നാലെ പ്രിന്‍സിപ്പല്‍ വാക്കുമാറ്റിയെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചു. ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ആണ്‍കുട്ടികളിലൊരാളും പോലീസിനെ സമീപിച്ചു. കര്‍ണാടകയിലെ വിവിധ കോളേജുകളില്‍ ഹിജാബ് വിവാദം കത്തിപ്പടര്‍ന്നതിന് പിന്നാലെ കേസ് ഹൈക്കോടതിയിലെത്തിയിരുന്നു. കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി വിധി പറയാനായി മാറ്റി.
 

Latest News