Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ.എസ്.ആർ.ടി.സി-സിഫ്റ്റ് എ.സി വോൾവോ  ബസുകളിൽ ആദ്യ ബസ് തലസ്ഥാനത്തെത്തി

തിരുവനന്തപുരം- ദീർഘ ദൂര സർവീസുകൾ നടത്തുന്നതിന് വേണ്ടി കെ.എസ്.ആർ.ടി.സി-സിഫ്റ്റിന് വേണ്ടി വാങ്ങിയ എ.സി. വോൾവോ ബസുകളിൽ ആദ്യ ബസ് തലസ്ഥാനത്തെത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 8 എ.സി സ്ലീപ്പർ ബസുകളിൽ ആദ്യത്തെ ബസാണ് ആനയറയിലെ കെ.എസ്.ആർ.ടി.സി-സിഫ്റ്റ് ആസ്ഥാനത്ത് എത്തിയത്. 
ടെന്റർ നടപടികളിലൂടെ ബസ് ഒന്നിന് ഒരു കോടി മുപ്പത്തി എട്ട് ലക്ഷത്തി അമ്പതിനായിരം രൂപയ്ക്കാണ് ഈ ബസുകൾ വാങ്ങുന്നത്. 40 യാത്രക്കാർക്ക് സുഖകരമായി കിടന്ന് യാത്ര ചെയ്യുന്ന രീതിയിൽ സംയോജിപ്പിച്ചിരിക്കുന്ന ബെർത്തുകളാണ് ബസുകളിൽ ഉള്ളത്. ദീർഘ ദൂര യാത്രക്കാർക്ക് തെല്ലും ക്ഷീണമില്ലാതെ കരുതലോടെ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുക എന്നതാണ് ഈ ബസുകൾ സർവീസ് നടത്തുന്നതോടെ കെ.എസ്.ആർ.ടി.സി-സിഫ്റ്റ് ലക്ഷ്യമിടുന്നത്. 
ബംഗളൂരു ആസ്ഥാനമായുള്ള വി.ഇ കോമേഴ്‌സ്യൽ വെഹിക്കിൽ പ്രൈവറ്റ് ലിമിറ്റഡ് (വോൾവോ) എന്ന വാഹന നിർമാതാവ് ബി.എസ്.6 ശ്രേണിയിൽ ഉള്ള ഷാസിയിൽ സ്വന്തം ഫാക്ടറിയിൽ നിർമിക്കുന്ന ആദ്യത്തെ സ്ലീപ്പർ ബസാണ് എത്തിയത്. 14.95 മീറ്റർ നീളത്തോട് കൂടിയ ബസിൽ 11 ലിറ്റർ എഞ്ചിൻ, 430 എച്ച്.പി പവർ നൽകുന്നുണ്ട്. ഇന്ധന ക്ഷമതയ്ക്കായി നൂതന സംവിധാനമായ ഐ ഷിഷ്റ്റ് ഓട്ടോമാറ്റിക് ഗിയർ സംവിധാനമാണ് ബസുകളിൽ ഉള്ളത്. സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് 8 എയർ ബെല്ലോയോട് കൂടിയ സസ്‌പെൻഷൻ  സിസ്റ്റവും, ട്യൂബ് ലെസ് ടയറുകളുമാണ് ബസുകളിൽ ഉള്ളത്.  
സർക്കാർ പ്ലാൻ ഫണ്ടിൽനിന്നും ആധുനിക ശ്രേണിയിൽപ്പെട്ട ബസുകൾ വാങ്ങുന്നതിനായി അനുവദിച്ച 50 കോടി രൂപയിൽനിന്നും 44.84 കോടി രൂപ ഉപയോഗിച്ച് വാങ്ങുന്ന വിവിധ ശ്രേണിയിൽപ്പെട്ട 100 ബസുകളിലെ ആദ്യത്തെ ബസാണ് എത്തിയത്. അശോക് ലൈലാന്റ് ഷാസിയിൽ നിർമിച്ച 20 ലക്ഷ്വറി എ.സി ബസുകളും ഉടൻ ലഭ്യമാകും. 47.12 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. ഈ ബസുകളിൽ 41 യാത്രക്കാർക്ക് യാത്ര ചെയ്യാവുന്നതും ഏറെ സൗകര്യ പ്രദമായതും സുഖകരമായ യാത്ര ഉറപ്പു വരുത്തുന്ന റിക്ലൈനിംഗ് സീറ്റുകളുമാണ് ബസുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. ദീർഘ ദൂര യാത്രക്കാരെ ലക്ഷ്യമിട്ട് കൂടുതൽ ലഗേജ് വെക്കുന്നതിനുള്ള ഇടം ഈ ബസുകളിൽ സജ്ജമാക്കിയിട്ടുണ്ട്. 
കാലാവധി പൂത്തിയാക്കിയ ദീർഘ ദൂര സർവീസുകൾക്കായി ഉപയോഗിക്കുന്ന ബസുകൾ മാറ്റുന്നതിന് ബി,എസ്.6 ശ്രേണിയിലെ എയർ സസ്‌പെൻഷനോട് കൂടിയ 72 നോൺ എ.സി ഡീലക്‌സ് ബസുകളാണ് അശോക് ലൈലാന്റ് ഷാസിയിൽ നിർമിച്ചിരിക്കുന്നത്.  33.79 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. സൗകര്യ പ്രദമായ റിക്ലൈനിംഗ് സീറ്റുകളോട് കൂടിയ ഈ ബസിൽ 41 യാത്രക്കാർക്ക് സുഖമായി യാത്ര ചെയ്യാനാകും. തൃച്ചിയിലുള്ള ഗ്ലോബൽ ടി.വി.എസ് എന്ന പ്രമുഖ ബസ് ബോഡി നിർമാതാക്കളാണ് 72 ബസുകൾക്ക് ബോഡി നിർമിച്ചിരിക്കുന്നത്. 
്.


 

Latest News