റിയാദില്‍ ഇന്നും പൊടിക്കാറ്റ്, മഴക്ക് സാധ്യത

റിയാദ്- സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ പൊടിക്കാറ്റ് തുടരുന്നു. കിഴക്ക്, മധ്യപ്രവിശ്യകളില്‍ നിന്ന് തെക്ക് പടിഞ്ഞാര്‍ ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. മധ്യ, കിഴക്ക് പ്രവിശ്യകളിലും ജിസാന്‍, അസീര്‍ ഭാഗങ്ങളിലും ഇന്ന് മഴക്ക് സാധ്യതയുണ്ട്. റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും താപ നില ഗണ്യമായി കുറഞ്ഞു.
അതേസമയം ഇന്നലെ പൊടിക്കാറ്റ് കാരണം റിയാദില്‍ 182 അപകടങ്ങളാണ് സംഭവിച്ചതെന്നും ആര്‍ക്കും പരിക്കില്ലെന്നും റിയാദ് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഹൈവേകളിലും എക്‌സിറ്റുകളിലും ട്രാഫിക് പോലീസ് സാന്നിധ്യമുണ്ട്. ഹൈവേകളില്‍ സഞ്ചരിക്കുന്നവര്‍ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിപ്പിച്ച് വാഹനമോടിക്കണമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.

Latest News