തൊടുപുഴ- വെങ്ങല്ലൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിലിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തൊടുപുഴ മണക്കാട് എന്‍എസ്എസ് എച്ച്എസ്എസിലെ കൊമേഴ്‌സ് വിദ്യാര്‍ഥി പട്ടാമ്പി വെളുത്തൂര്‍ തിരുവേഗപ്പുറം ഇഎം മടക്കല്‍ ഇ. എം അജ്‌സല്‍( 18) ആണ് മരിച്ചത്. വെള്ളി രാത്രി 8.30 ഓടെ തൊടുപുഴ വെങ്ങല്ലൂര്‍ മലബാര്‍ ഹോട്ടലിന് സമീപമായിരുന്നു അപകടം.






