തൃശൂര്‍- കേച്ചേരിയില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. കേച്ചേരി സ്വദേശി ഫിറോസ് (40)ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം. രണ്ടുപേരാണ് ആക്രമിച്ചതെന്ന് പറയുന്നു.
കേച്ചേരി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ ഫിറോസ് തട്ടിപ്പു കേസിലെ പ്രതിയാണ്.
കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.






