അഖിലേഷ് പരിഗണിക്കുന്നത് ഒരു സമുദായത്തേയും ഒരു ജാതിയേയും മാത്രം-അമിത് ഷാ

ഗാസിപൂര്‍- സമാജ് വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് ഒരു സമുദായത്തേയും ഒരു ജാതിയേയും മാത്രമാണ് പരിഗണിക്കുന്നതെന്ന് ബി.ജെ.പി നേതാവു ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മടെ പങ്കാളിത്തമില്ലാത്തതാണ് സമുദായമെന്ന് പറഞ്ഞ അമിത് ഷാ ജാതിയെ കുറിച്ച് കൂടുതല്‍ വിശദീകരിച്ചില്ല.
പിന്നോക്ക, ദളിത് സമുദായങ്ങളിലെ ലക്ഷക്കണക്കിനാളുകളെ സുരക്ഷിതരാക്കാനാണ് യു.പിയിലെ തെരഞ്ഞെടുപ്പ്. വീണ്ടും അധികാരത്തിലെത്തിയാല്‍ ഹോളിക്കും ദീപാവലിക്കും സൗജന്യമായി ഗ്യാസ് സിലിണ്ടര്‍ നല്‍കും. പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ബി.ജെ.പി സൗജന്യം റേഷനും മരുന്നും നല്‍കിയതിനു പുറമെ, വീടുകളില്‍ വൈദ്യുതിയും ഉറപ്പാക്കി. എന്നാല്‍ അഖിലേഷ് യാദവ് ഒരു കണ്ണ് കൊണ്ട് ഒരു സമുദായത്തേയും മറുകണ്ണ് കൊണ്ട് ഒരു ജാതിയേയും മാത്രമാണ് നോക്കുന്നത്- അമിത് ഷാ പറഞ്ഞു.

 

Latest News