കൊണ്ടോട്ടി- വിവിധ കേസുകളില്‍ പ്രതിയായ മധ്യവയസ്കനെ 10 വര്‍ഷത്തിനു ശേഷം കണ്ണൂരില്‍ നിന്ന് കരിപ്പൂര്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. മുസ്ലിയാരങ്ങാടി ചോലമുക്ക് അബ്ദുല്‍ കരീം (51) ആണ് അറസ്റ്റിലായത്. മഞ്ചേരി ജുഡീഷ്യല്‍ മജിസ്റ്റേറ്റ് കേടതിയില്‍ ഹായരാക്കിയ കരീമിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വിവിധ കേസുകളിലെ തുടരന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡിവൈ.എസ്.പി കെ.അഷ്റഫ് പറഞ്ഞു.
2011 ല്‍ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ പോലിസ് അറസ്റ്റ് ചെയ്ത പ്രതി ജാമ്യത്തിലിറങ്ങി ഒളിവില്‍ പോകുകയായിരുന്നു. ഇതിനിടെ ഇയാളെ പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.കണ്ണൂര്‍ പേരാവൂരില്‍ മറ്റൊരു പേരില്‍ അബ്ദുല്‍ കരീം കഴിയുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പിയുടെ നിര്‍ദ്ദേശത്തില്‍ കരിപ്പൂര്‍ സി.ഐ. പി. ഷിബു, എസ്.ഐ. വി.കെ. മുഹമ്മദ് അഷ്റഫ്, തേഞ്ഞിപ്പലം സ്റ്റേഷനിലെ പോലിസ് ഓഫീസര്‍ എം. അജ്നാല് എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതിരെ മോഷണം, മന്ത്രവാദ തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ്, അക്രമം തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്.






