Sorry, you need to enable JavaScript to visit this website.

പത്തനാപുരത്തെ വൃത്തിഹീനമായ ആശുപത്രി തൂത്തുവാരി കെ.ബിഗണേഷ് കുമാര്‍

കൊല്ലം- പത്തനാപുരം നിയോജക മണ്ഡലത്തിലെ വൃത്തിഹീനമായിക്കിടന്ന സര്‍ക്കാര്‍ ആശുപത്രി കണ്ട് പൊട്ടിത്തെറിച്ച കെ.ബിഗണേഷ് കുമാര്‍ എം.എല്‍.എ.
അദ്ദേഹം മാലിന്യങ്ങള്‍ തൂത്തുവാരുന്നത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കഴിഞ്ഞ ദിവസം തന്റെ മണ്ഡലത്തില്‍പ്പെട്ട തലവൂരിലെ ആയുര്‍വേദ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയ എം.എല്‍.എ കെട്ടിടത്തിന്റെ അവസ്ഥ കണ്ട് ചൂലെടുത്ത് തൂത്തുവാരുകയായിരുന്നു.

എം.എല്‍.എ ഫണ്ടില്‍ നിന്ന് മൂന്ന് കോടി രൂപ ചെലവാക്കി നിര്‍മിച്ച ആശുപത്രിയുടെ ഉദ്ഘാടനം പോലും കഴിഞ്ഞിട്ടില്ല. അതിന് മുന്‍പേ കെട്ടിടം വൃത്തിഹീനമാക്കിയിട്ടതിന് ജീവനക്കാരോട് എം.എല്‍.എ പൊട്ടിത്തെറിച്ചു. ഞാനിത് തൂത്തുവാരുന്നത് നിങ്ങള്‍ ഡോക്ടര്‍മാര്‍ക്കും സ്റ്റാഫിനും ലജ്ജ തോന്നാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞാണ് ചൂലെടുത്ത് എം.എല്‍.എ നിലം തൂത്തുവാരിയത്. തറയിലെ പൊടി ചൂണ്ടിക്കാണിച്ച് പുതിയ ഒരു ആശുപത്രിയുടെ അവസ്ഥ ആണിതെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഫിസിയോതെറാപ്പി ചെയ്യാന്‍ കൊടുത്ത പുതിയ സാധനം ഉപയോഗിക്കാതെ കിടന്ന് തുരുമ്പെടുത്ത് പോയിരിക്കുന്നതും എം.എല്‍.എ ചൂണ്ടിക്കാട്ടി.
ഭിത്തിയിലെ അഴുക്ക് ഒരു നനഞ്ഞ തുണി കിട്ടിയാല്‍ താന്‍ തുടച്ച് തരാമെന്നും പറഞ്ഞ് അദ്ദേഹം രോഷം കൊണ്ടു. ആറ് മാസം മുന്‍പ് നിര്‍മിച്ച ടോയ്‌ലറ്റ് പൊട്ടിപ്പോയിട്ട് അത് ഡോക്ടര്‍ അറിഞ്ഞില്ലേയെന്ന് എം.എല്‍. ചോദിച്ചു. പിന്നെ എന്തിനാണ് മാഡം വരുന്നത്? മാഡത്തിന്റെ കണ്‍മുന്നില്‍ കിടക്കുന്ന ഫാര്‍മസിയുടെ സ്ഥിതി താന്‍ കണ്ടിട്ടാണ് വരുന്നതെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി.

 

Latest News