റിയാദിലെ വീടുകളില്‍നിന്ന് 50,000 റിയാലും ആഭരണങ്ങളും കവര്‍ന്ന സംഘം അറസ്റ്റില്‍

റിയാദ് - തലസ്ഥാന നഗരിയിലെ വീടുകളില്‍ നിന്ന് 50,000 റിയാലും ആഭരണങ്ങളും കവര്‍ന്ന രണ്ടു പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന രണ്ടു സുഡാനികളാണ് അറസ്റ്റിലായത്.

സംഘം മോഷ്ടിച്ച് കൈക്കലാക്കിയ പണവും ആഭരണങ്ങളും പോലീസ് വീണ്ടെടുത്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.

 

 

Latest News