VIDEO സൗദിയില്‍ ഇന്ത്യക്കാരനെ ആക്രമിച്ച് പണം കവര്‍ന്നവര്‍ പിടിയില്‍

ബുറൈദ - ഇന്ത്യക്കാരനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് പണം പിടിച്ചുപറിച്ച നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി അല്‍ഖസീം പോലീസ് അറിയിച്ചു. മോഷ്ടിച്ച നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിച്ച കാറില്‍ സഞ്ചരിച്ചാണ് സംഘം കവര്‍ച്ച നടത്തിയത്.
മൂന്നു സൗദി യുവാക്കളും ബംഗ്ലാദേശുകാരനുമാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മൂന്നു പേര്‍ നടന്നുപോകുന്നതിനിടെയാണ് കാറിലെത്തിയ അക്രമി സംഘം ആക്രമിച്ചും ദേഹപരിശോധന നടത്തിയും കൂട്ടത്തില്‍ ഒരാളുടെ പക്കലുണ്ടായിരുന്ന പണം പിടിച്ചുപറിച്ചത്. പ്രതികള്‍ മറ്റൊരു കാറിന്റെ നമ്പര്‍ പ്ലേറ്റുകള്‍ കവരുന്നതിന്റെയും മൂന്നംഗ സംഘത്തെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് പണം പിടിച്ചുപറിക്കുന്നതിന്റെയും അറസ്റ്റിലായ പ്രതികളുടെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

 

 

Latest News