പി. ജയരാജനെ ഉള്‍പ്പെടുത്തിയില്ല, സെക്രട്ടറിയേറ്റില്‍  റിയാസ് അടക്കം എട്ട്  പുതുമുഖങ്ങള്‍

കൊച്ചി-എട്ട് പുതുമുഖങ്ങളടക്കം 17 അംഗ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ആനാവൂര്‍ നാഗപ്പന്‍, പി.കെ. ബിജു, പുത്തലത്ത് ദിനശേന്‍, കെ.കെ. ജയചന്ദ്രന്‍, വി.എന്‍. വാസവന്‍, എം. സ്വരാജ്, സജി ചെറിയാന്‍ എന്നിവരാണ് പുതുതായി സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍. സെക്രട്ടറിയടക്കം 17 അംഗ സെക്രട്ടറിയേറ്റിനെയാണ് സിപിഎം സംസ്ഥാന സമിതി തിരഞ്ഞെടുത്തിരിക്കുന്നത്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ.പി. ജയരാജന്‍, തോമസ് ഐസക്, പി.കെ. ശ്രീമതി, എ.കെ. ബാലന്‍, ടി.പി. രാമകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവര്‍ നിലവില്‍ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്.
സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ ഇത് മൂന്നാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ തവണ സിപിഎം സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റിയാസിനെ ഇത്തവണ സെക്രട്ടറിയേറ്റിലേക്ക് ഉയര്‍ത്തിയത് ശ്രദ്ധേയമാണ്. മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും സംഘടനാ രംഗത്തെ മികവും റിയാസിന് അനുകൂല ഘടകമായെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.പി. ജയരാജന്റെ പേര് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തതും ശ്രദ്ധേയമാണ്.
 

Latest News