ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി അക്രമിസംഘം,  ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി; മൂന്ന് പേര്‍ പോലീസ് പിടിയില്‍

പാലാ- ഞൊണ്ടിമാക്കല്‍ കവലയില്‍ ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി അക്രമിസംഘം, ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തിയ  മൂന്ന് പേര്‍ പോലീസ് പിടിയില്‍. ഞൊണ്ടിമാക്കല്‍ സ്വദേശിയായ ജിന്‍സിയുടെ വയറ്റില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചു. യുവതിയോട് അശ്ലീലമായി സംസാരിച്ചത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതികള്‍ ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി. ദമ്പതിമാരെ വാഹനം ഇടിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് പിടിയിലായി.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. യുവതിയോട് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവ് അഖിലിനെ അക്രമി സംഘം അടിച്ചുവീഴ്ത്തി. ഇത് തടയാനെത്തിയപ്പോഴാണ് യുവതിയെ ആക്രമിച്ചത്. സംഭവത്തില്‍ വര്‍ക്ക് ഷോപ്പ് ഉടമയും കൂട്ടാളികളുമായ മൂന്ന് പേര്‍ പോലീസ് പിടിയിലായി. പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍, അമ്പാറ നിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്‍സണ്‍, മുണ്ടങ്കല്‍ മേടയ്ക്കല്‍ ആന്റോ എന്നിവരാണ് അറസ്റ്റിലായത്. ദമ്പതിമാരെ വാഹനമിടിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ആറ് മാസം ഗര്‍ഭിണിയായ ജിന്‍സിക്ക് ആക്രമണത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി. എന്നാല്‍ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആക്രമണ ശേഷം കടന്നുകളഞ്ഞ പ്രതികളെ ഇന്ന് രാവിലെ പോലീസ് പിടികൂടുകയായിരുന്നു. കവലയിലൂടെ പോകുന്ന സ്ത്രീകളെ പ്രതികള്‍ സ്ഥിരമായി അശ്ലീലം പറയാറുണ്ടെന്ന് പരാതിയുണ്ട്.
 

Latest News