പാക്കിസ്ഥാനില്‍ പള്ളിയില്‍ ഉഗ്ര സ്‌ഫോടനം; 30 പേര്‍ കൊല്ലപ്പെട്ടു

പെഷാവര്‍- വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷാവറില്‍ ഒരു പള്ളിയിലുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു. 56 പേര്‍ക്ക് പരിക്കേറ്റതായും ഇവരെ പ്രവേശിപ്പിച്ച ലേഡി റീഡിങ് ആശുപത്രി അറിയിച്ചു. വെള്ളിയാഴ്ച ജുമുഅക്കായി എത്തിയ വിശ്വാസികളെ ഉന്നമിട്ടാണ് ആക്രമണം ഉണ്ടായത്. പെഷാവറിലെ ഖിസ്സ ഖവാനി ബസാര്‍ വഴി ഇരച്ചെത്തിയ രണ്ട് ആക്രമികള്‍ പോലിസിനു നേരെ വെടിവച്ചാണ് പള്ളിയിലേക്ക് പ്രവേശിച്ചത്. വൈകാതെ സ്‌ഫോടനവും ഉണ്ടായി. അക്രമികളുടെ വെടിയേറ്റ് ഒരു പോലീസുകാരനും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Latest News