യുഎസ്, ജപാന്‍ അടക്കം പല രാജ്യങ്ങളുടേയും പതാക റഷ്യ റോക്കറ്റില്‍ നിന്ന് മായ്ച്ചു; ഇന്ത്യയുടേത് തൊട്ടില്ല

ന്യൂദല്‍ഹി- യുക്രൈനില്‍ അധിനിവേശം നടത്തിയതിനെ തുടര്‍ന്ന ബന്ധം വഷളായ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ കൂറ്റന്‍ റോക്കറ്റില്‍ നിന്ന് മായ്ച്ചു. അതേസമയം ഇന്ത്യയുടെ പതാക അതേപടി നിലനിര്‍ത്തുകയും ചെയ്തു. റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോമോസിന്റെ പ്രതീകാത്മക നടപടി ആയാണ് ഇത് കണക്കാക്കപ്പെടുന്നത്. റഷ്യയുടെ പ്രധാന ബഹിരാകാശ പോര്‍ട്ട് ആയ ബൈകനോറിലെ കൂറ്റന്‍ റോക്കറ്റില്‍ പെയ്ന്റ് ചെയ്ത പതാകകളാണ് മായ്ച്ചത്. ചില രാജ്യങ്ങളുടെ പതാക ഇല്ലാതെ ഈ റോക്കറ്റ് കൂടുതല്‍ മനോഹരമായിരിക്കുന്നുവെന്ന് റോസ്‌കോമോസ് ഡയറക്ടര്‍ ജനറല്‍ ദിമിത്രി ഓലെഗോവിച് റോഗോസിന്‍ ട്വീറ്റ് ചെയ്തു.

Latest News