യുവതിയെ നടുറോഡില്‍ കടന്നു പിടിച്ച യുവാവ് അറസ്റ്റില്‍

കൊല്ലം- വഴിയാത്രക്കാരിയെ റോഡില്‍ വെച്ച് കടന്ന് പിടിച്ച് മാനഹാനി വരുത്തിയ യുവാവിനെ തെക്കുംഭാഗം പോലീസ് പിടികൂടി. മൈനാഗപ്പളളി കോവൂര്‍ അരിനല്ലൂര്‍ പോസ്റ്റ് ഓഫീസ് പരിധിയില്‍ ചൂരപ്പണയില്‍ വീട്ടില്‍ അഭിഷേക് (29) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം യുവതിയെ പിന്‍തുടര്‍ന്ന് വന്ന ഇയാള്‍ അവരെ മറികടന്ന് റോഡില്‍ വെച്ച് കടന്ന് പിടിക്കുകയായിരുന്നു.  പകച്ച് പോയ യുവതി തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ തെക്കുംഭാഗം പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പോലീസ് ഇയാളെ കുമ്പഴമുക്കില്‍ നിന്നും പിടികൂടി യുവതിയെ കാണിച്ച് തിരിച്ചറിയുകയായിരുന്നു. തെക്കുംഭാഗം ഇന്‍സ്‌പെക്ടര്‍ എം.ദിനേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ സുജാതന്‍പിളള, രാംദാസ്, എ.എസ്.ഐ സലീം, സി.പി.ഓ വിനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

 

Latest News