Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബാങ്കിംഗ് മേഖലയുടെ തകർച്ചയിൽനിന്ന്  മോചനമാകാതെ ഓഹരി വിപണി


ബാങ്കിങ് മേഖലയിൽ പഞ്ചാബ് നാഷണൽ ബാങ്ക് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് മോചനം നേടാൻ ഓഹരി നിക്ഷേപകർക്ക് ഇനിയുമായില്ല. 
പെട്രോളിയം ഉൽപന്നങ്ങളുടെ വില ഉയർന്ന തലത്തിൽ നീങ്ങുന്നതിനാൽ ഇന്ന് പുറത്തു വരുന്ന നാണയപ്പെരുപ്പത്തിന്റെ പുതിയ കണക്കുകൾ സൂചികയിൽ വീണ്ടും വിള്ളലുളവാക്കാൻ ഇടയുണ്ട്. വാരമധ്യം മൊത്ത വില സൂചിക സംബന്ധിച്ച് പുതിയ കണക്കുകൾ അടുത്ത തിരിച്ചടിയാക്കുമോയെന്ന ഭീതിയിലും നിലനിൽക്കുന്നു.
പ്രമുഖ ഇൻഡക്‌സുകൾക്ക് കഴിഞ്ഞ വാരം രണ്ട് ശതമാനം തളർച്ച സംഭവിച്ചു. ബോംബെ സെൻസെക്‌സ് 740 പോയന്റും നിഫ്റ്റി 231 പോയന്റും ഇടിഞ്ഞു. ബാങ്കിങ് ഇൻഡക്‌സിൽ 5.4 ശതമാനവും മെറ്റൽ ഇൻഡക്‌സ് ഏഴ് ശതമാനവും തകർന്നു. 
യു എസ് - വടക്കൻ കൊറിയ ചർച്ചകൾക്ക് വഴി തെളിഞ്ഞത് മേഖലയിലെ സംഘർഷാവസ്ഥയിൽ അയവ് ഉളവാക്കുമെന്നത് ഫണ്ടുകളെ ഏഷ്യൻ-യുറോപ്യൻ വിപണികളിൽ വൻ നിക്ഷേപകരാക്കാം. വാരാന്ത്യം അമേരിക്കൻ ഓഹരി ഇൻഡക്‌സുകൾ കുതിച്ചു ചാട്ടം നടത്തി. വിദേശ മാർക്കറ്റുകളിൽ വാരാന്ത്യം ദൃശ്യമായ ഉണർവ് സെൻസെക്‌സിനും നിഫ്റ്റിക്കും നേട്ടം പകരുമെന്ന പ്രതീക്ഷയിലാണ് പ്രദേശിക നിക്ഷേപകർ. 
നിഫ്റ്റി 10,441 ൽ നിന്നുള്ള തകർച്ചയിൽ 10,141 പോയന്റ് വരെ ഇടിഞ്ഞ ശേഷം വാരത്തിന്റെ രണ്ടാം പകുതിയിൽ ചെറിയ അളവിൽ തിരിച്ചു വരവിന് നീക്കം നടത്തി. ഒരു വിഭാഗം നിക്ഷേപകർ വിപണിയിൽ തിരിച്ച് എത്തിയതിനൊപ്പം ഊഹക്കച്ചവടക്കാർ ഷോട്ട് കവറിങിന് ഉത്സാഹിച്ചതും വാരാന്ത്യം നിഫ്റ്റിയെ 10,226 ൽ എത്തിച്ചു. വിൽപന സമ്മർദ്ദത്തിന്റെ ആഘാതം മൂലം മുൻവാരം സുചിപ്പിച്ച സാങ്കേതിക തടസ്സങ്ങൾ നിലനിർത്താൻ സൂചികയ്ക്കായില്ല.
ഈ വാരം ആദ്യ പ്രതിരോധം 10,397 റേഞ്ചിലാണ്. ഈ മേഖലയിലേക്ക് അടുക്കാനായില്ലെങ്കിൽ 10,097 ലെ ആദ്യ സപ്പോർട്ടിലേക്ക് സൂചിക പരീക്ഷണം നടത്താം. 50 ഡി എം എ ആയ 10,004 പോയന്റ് ഏറെ നിർണായകമാണ്. ഇത് നഷ്ടപ്പെട്ടാൽ നിഫ്റ്റി 9969-9797 വരെ തിരുത്തൽ തുടരാം. അതേ സമയം ആദ്യ പ്രതിരോധം മറികടന്നാൽ 10,569 നെ ലക്ഷ്യമാക്കി നിഫ്റ്റി സഞ്ചരിക്കാം.
ബോംബെ സെൻസെക്‌സ് 34,043 ൽ തുടക്കത്തിൽ നീങ്ങിയെങ്കിലും മുൻനിര ഓഹരികളിലെ വിൽപന തരംഗത്തിൽ സൂചികയെ 32,991 വരെ തളർത്തി. വാരാന്ത്യം താഴ്ന്ന തലത്തിൽ നിന്ന് വിപണി 33,307 പോയന്റിലേയ്ക്ക് കയറി. സ്‌റ്റോക്കാസ്റ്റിക്ക് ആർ എസ് ഐ, സ്ലോ സ്‌റ്റോക്കാസ്റ്റിക്ക്, ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവർ സോൾഡായി നീങ്ങുന്നതിനാൽ തിരിച്ചു വരവിന് നീക്കം നടത്താമെങ്കിലും 33,897 ൽ ആദ്യ തടസ്സം നേരിടാം. ഇത് മറികടന്നാൽ 34,487 ൽ വീണ്ടും പ്രതിരോധമുണ്ട്. സെൻസെക്‌സിന്റെ താങ്ങ് 32,854-32,401 പോയന്റിലാണ്. 
മുൻനിര ഓഹരികളായ ഇൻഫോസീസ്, എച്ച് ഡി എഫ് സി, ഹീറോ മോട്ടോ കോർപ്പ്, എൻ റ്റി പി സി തുടങ്ങിയവയുടെ നിരക്ക് കയറിയപ്പോൾ ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്‌സ്, എയർടെൽ എന്നിവക്ക് തളർച്ച.  
മുൻനിരയിലെ പത്തിൽ എട്ട് കമ്പനികളുടെ വിപണി മൂല്യത്തിൽ 67.153 കോടി രൂപയുടെ ഇടിവ്. ആർ ഐ എൽ, ഒ എൻ ജി സി, എസ് ബി ഐ, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് യു എൽ, മാരുതി, റ്റി സി എസ് എന്നിവയുടെ വിപണി മൂല്യം കുറഞ്ഞു. 
വിദേശ ഫണ്ടുകൾ പിന്നിട്ട വാരം 280.74 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറിയപ്പോൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 131.07 കോടി രൂപയുടെ നിക്ഷേപം നടത്തി. വിനിമയ വിപണിയിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 65.22 ൽ നിന്ന് വാരാന്ത്യം 64.79 ലേക്ക് മെച്ചപ്പെട്ടു. 

Latest News