കാലടി- വീട് പണയപ്പെടുത്തി സുഹൃത്തിന് നല്‍കിയ പണം തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് മധ്യവയസ്‌കന്‍ സുഹൃത്തിന്റെ വീട്ടിലെത്തി തീകൊളുത്തി അത്മഹത്യ ചെയ്തു. നോര്‍ത്ത് പറവൂര്‍
കരുമാലൂര്‍ കുതിരവട്ടത്ത് വീട്ടില്‍ ശ്രീധരന്‍ മകന്‍ ഷാജി (54) ആണ് മരിച്ചത്. കാഞ്ഞൂര്‍ പള്ളിക്ക് പുറകില്‍ വാടകയ്ക്ക് താമസിക്കുന്ന റിഷില്‍ എന്നയാളുടെ വീട്ടിലെത്തിയാണ് ഷാജി ആത്മഹത്യ ചെയ്തത്. വീടിന്റെ മുറ്റത്ത് ഓട്ടോറിക്ഷയിലെത്തി ഷാജി മണ്ണെണ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുറച്ചു നാള്‍ റിഷലിന്റെ കാര്‍ െ്രെഡവര്‍ ആയിരുന്നു ഷാജി.
സാമ്പത്തിക ബുദ്ധിമുട്ടിലായ റിഷില്‍ ഷാജിയുടെ വീടിന്റെ ആധാരം വാങ്ങി പണം വായ്പയെടുത്തിരുന്നു. പിന്നീട് പണം അടക്കാത്തതിനെ തുടര്‍ന്ന് വീട് ജപ്തി ചെയ്തു. ഷാജിയും കുടുംബവും വാടക വീട്ടിലക്ക് മാറി. പല തവണ ഷാജി പണം നല്‍കാന്‍ ആവശ്യപ്പെട്ട് റിഷലിന്റെ അടുത്ത് ചെന്നെങ്കിലും പണം നല്‍കാന്‍ തയ്യാറായിരുന്നില്ലെന്ന് ഷാജിയുടെ മകനും ബന്ധുക്കളും പറയുന്നു. ഓട്ടോ ഓടിച്ചാണ് ഷാജിയും കുടുംബവും കഴിഞ്ഞിരുന്നത്. 25 വര്‍ഷത്തോളം വിദേശത്ത് െ്രെഡവറായിരുന്നു. ഭാര്യയും രണ്ട് ആണ്‍മക്കളുമാണ് ഷാജിക്കുളളത്. കാലടി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.