ന്യൂദല്‍ഹി- രാജ്യത്തെ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞുവെന്നും ആഗോള രോഗബാധിയല് 0.7 ശതമാനം മാത്രമാണ് ഇന്ത്യയിലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
പ്രതിവാരം ശരാശരി 11,000 കോവിഡ് കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്ടീവ് കേസുകള്‍ 77,000 ആയി കുറഞ്ഞതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.






