Sorry, you need to enable JavaScript to visit this website.

ഉക്രൈനില്‍നിന്ന് ആര്യ നാട്ടിലെത്തിയത് വളര്‍ത്തുനായയുമായി, വൈറലായി ചിത്രം

ന്യൂദല്‍ഹി-യുദ്ധം തുടരുന്ന ഉക്രൈനില്‍നിന്ന് രക്ഷപ്പെട്ട മലയാളി വിദ്യാര്‍ഥിനി ആര്യ ആള്‍ഡ്രിന്‍ നാട്ടിലെത്തിയത് വളര്‍ത്തുനായയുമായി.
വളര്‍ത്തുനായ സൈറയെ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ മനസ്സുവന്നില്ലെന്നും അവളേയും കൂട്ടി 20 കി.മീ നടന്നുവെന്നും ആര്യ പറഞ്ഞു.

നടത്തം തുടര്‍ന്നപ്പോള്‍ അവള്‍ തളര്‍ന്നുപോയിരുന്നു. കൈയിലുണ്ടായിരുന്ന ബാഗ് ഉപേക്ഷിച്ച് അവളെ തോളിലേറ്റിയാണ് പിന്നീട് യാത്ര തുടര്‍ന്നത്ൃ സൈറ പറഞ്ഞു.

സൈറയേയും കൊണ്ടേ നാട്ടിലേക്കുള്ളൂ എന്ന് തീരുമാനിച്ചപ്പോള്‍ പലരും കളിയാക്കിയെങ്കിലും തന്റേത് ഉറച്ച തീരുമാനമായിരുന്നുവെന്ന് രണ്ടാം വര്‍ഷം എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായ ആര്യ പറഞ്ഞു. ആര്യയുടേയും വളര്‍ത്തുനായയുടേയും ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.   

 

Latest News