Sorry, you need to enable JavaScript to visit this website.

ജിസാനിൽ കള്ളനോട്ടുമായി അഞ്ചംഗ സംഘം അറസ്റ്റിൽ

ജിസാനിൽ അറസ്റ്റിലായ കള്ളനോട്ട് നിർമാണ സംഘം. 

ജിസാൻ - കള്ളനോട്ടുമായി അഞ്ചംഗ സംഘത്തെ ജിസാനിൽ നിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. സൗദി യുവാവും നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് കഴിയുന്ന മൂന്നു യെമനികളും നുഴഞ്ഞുകയറ്റക്കാരനായ യെമനിയും അടങ്ങിയ സംഘം ജിസാൻ പ്രവിശ്യയിൽ പെട്ട അബൂഅരീശിൽ വെച്ചാണ് അറസ്റ്റിലായത്. 
അബൂഅരീശിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചാണ് സംഘം കള്ളനോട്ടുകൾ നിർമിച്ചിരുന്നത്. കള്ളനോട്ട് ശേഖരവും വ്യാജ കറൻസി നിർമാണത്തിനുള്ള ഉപകരണങ്ങളും പ്രതികളുടെ പക്കൽ കണ്ടെത്തി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിസാൻ പ്രവിശ്യ പോലീസ് അറിയിച്ചു. 

Latest News