ടൂത്ത് പേസ്റ്റിന് പകരം  എലിവിഷം  കൊണ്ട്  പല്ലുതേച്ച വിദ്യാര്‍ഥിനി മരിച്ചു

ബെംഗളൂരു- ടൂത്ത് പേസ്റ്റ് മാറി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച വിദ്യാര്‍ഥിനി മരിച്ചു. കര്‍ണാടക സുള്ള്യയിലെ മര്‍കഞ്ച ഗ്രാമത്തിലെ ശവ്യ(22)ക്കാണ് അബദ്ധം മൂലം ദാരുണാന്ത്യം സംഭവിച്ചത്.ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. മുറിയില്‍ ഇരുട്ടായതിനാല്‍ ടൂത്ത് പേസ്റ്റിനടുത്ത് വെച്ച എലി വിഷം അബദ്ധത്തില്‍ എടുത്ത് ഉപയോഗിക്കുകയായിരുന്നു. ഉടനെ അബദ്ധം മനസിലായി വിഷം കഴുകിക്കളയുകയും ചെയ്തിരുന്നു.എന്നാല്‍ പിന്നീട് വയറുവേദനയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില വഷളായ കുട്ടി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പുത്തൂര്‍ കോളേജിലെ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയാണ് ശ്രവ്യ.
 

Latest News