കീവ്- തെക്കന്‍ കീവിലെ സുപ്രധാന റെയില്‍വേ സ്‌റ്റേഷനും പല ഭാഗങ്ങളിളെയും ഹീറ്റിംഗ് ഫസിലിറ്റിയും റഷ്യ ബോംബിട്ടു തകര്‍ത്തു. ഇതോടെ കടുത്ത ശൈത്യകാലത്ത് ജനങ്ങള്‍ മരവിച്ചു പലായനം തുടരുകയാണ്. റഷ്യന്‍ ക്രൂയിസ് മിസൈല്‍ വീണാണ് തെക്കന്‍ കീവിലെ സുപ്രധാന റെയില്‍വേ സ്‌റ്റേഷന്‍ തകര്‍ന്നതെന്ന് ഉക്രൈന്‍ ഇന്റീരിയര്‍ മന്ത്രാലയത്തിലെ ഉപദേഷ്ടാവായ ആന്റണ്‍ ഹെരാഷെന്‍കോവ് അറിയിച്ചു. സ്‌ഫോടനമുണ്ടായെങ്കിലും ട്രെയിന്‍ സര്‍വീസുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലായനം ചെയ്യുന്ന ഉക്രൈന്‍ ജനത കൂട്ടമായി എത്തുന്ന സ്‌റ്റേഷനുകളില്‍ ഒന്നാണിത്. മരണ സംഖ്യ എത്രയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സ്‌ഫോടനത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ വലിയ തോതിലുള്ള കുലുക്കവും അനുഭവപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, സ്‌ഫോടനം നടന്ന റെയില്‍വേ സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്നത് യുക്രെയിന്‍ പ്രതിരോധമന്ത്രാലയത്തിന് സമീപമായിരുന്നു സ്‌ഫോടനം
ഉക്രൈന്‍ പ്രതിരോധമന്ത്രാലയത്തെ ലക്ഷ്യം വെച്ച് റഷ്യ രണ്ടു മിസൈലുകള്‍ തൊടുത്തുവിട്ടെന്നും അതിലൊന്ന് ഉക്രൈന്‍ സൈന്യം തകര്‍ത്തു എന്നും ഉള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതിലൊന്നാണ് പ്രതിരോധമന്ത്രാലയത്തിന് അഭിമുഖമായി റോഡിന്റെ മറുഭാഗത്ത് സ്ഥിതിചെയ്യുന്ന റെയില്‍വേസ്‌റ്റേഷനില്‍ പതിച്ചതെന്നും ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും ഒഴിഞ്ഞുപോകാനായി കൂട്ടംകൂടിയിരിക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായതെന്ന് റെയില്‍വേകമ്പനി വക്താവ് പറഞ്ഞു.
യുദ്ധം ആരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോഴും യുക്രെയിന്‍ ജനത കനത്ത പോരാട്ടം നടത്തുകയാണ്. യുക്രെയിനെതിരെ ആക്രമണത്തിനിറങ്ങിയ ഓരോ റഷ്യന്‍ സൈനികനേയും പിടികൂടി യുദ്ധത്തടവുകാരായി വിചാരണ ചെയ്യുമെന്ന് യുക്രെയിന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഫോഴ്‌സസ് കമാന്‍ഡര്‍ പറഞ്ഞു.