Sorry, you need to enable JavaScript to visit this website.

എണ്ണ വില കുതിച്ചുയരുന്നു, 120 ഡോളറിലേക്ക് 

ലണ്ടന്‍- അന്താരാഷ്ട്ര ിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യ ഏറെ ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 118 ഡോളര്‍ കടന്നു. ഇനിയും കുതിച്ചുയരുമെന്നാണ് സൂചന. 2013 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്. അമേരിക്കന്‍ എണ്ണവില 113 ഡോളര്‍ കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍.ഉക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതാണ് വിപണിയെ സ്വാധീനിക്കുന്നത്. യുദ്ധം എണ്ണവിതരണത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്കകളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ലോകത്തെ എണ്ണ ഉത്പാദനത്തില്‍ കാര്യമായി സ്വാധീനമുള്ള റഷ്യയില്‍ നിന്നുള്ള എണ്ണവിതരണത്തെ യുദ്ധം ബാധിക്കുമെന്ന സൂചനകളുടെ ചുവട് പിടിച്ചാണ് കഴിഞ്ഞ ഏതാനും ദിവസമായി എണ്ണവില കുതിച്ചുയരുന്നത്.

Latest News