ഫ്രാന്‍സില്‍ അഭിഭാഷകര്‍ക്ക് ഹിജാബ് വിലക്കിയ നടപടി ഉന്നത കോടതി ശരിവെച്ചു

പാരീസ്- ഫ്രാന്‍സിലെ ലില്ലെ കോടതികളില്‍ ഹിജാബ് ധരിച്ച് ഹാജരാകുന്നതില്‍നിന്ന് അഭിഭാഷകരെ വിലക്കിയ നടപടി ഉന്നത കോടതി ശരിവെച്ചു. ഈ ഉത്തരവ് രാജ്യം മുഴുവന്‍ ബാധകമാക്കാന്‍ ഇടയുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വടക്കന്‍ ഫ്രാന്‍സില്‍ ലില്ലെയിലെ ബാര്‍ കൗണ്‍സിലാണ് അഭിഭാഷകര്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയത്. ഇതിനെ ചോദ്യം ചെയ്ത് ഫ്രഞ്ച് സിറിയന്‍ അഭിഭാഷകയായ സാറാ അസ്മിത എന്ന 30 കാരി കോടതിയെ സമീപിക്കുകയായിരുന്നു.

വിവേചനപരമാണെന്നതിനാല്‍ മത, രാഷ്ട്രീയ ചിഹ്്‌നങ്ങള്‍ കോടതി മുറികളില്‍ ഉപയോഗിക്കരുതെന്നാണ് നിരോധത്തിനു കാരണമായി ബാര്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

 

Latest News