Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗഹൃദം അടിപിടിയിലെത്തി, പോലീസ് ഉദ്യോഗസ്ഥക്കും എ.എസ്.ഐക്കും സസ്‌പെന്‍ഷന്‍

കോട്ടയം-  അതിരുവിട്ട സൗഹൃദം കയ്യാങ്കളിയിലെത്തിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥക്കും എ.എസ്.ഐ സുഹൃത്തിനും എതിരെ പോലീസ് അച്ചടക്ക നടപടിയെടുത്തു. തുടക്കത്തില്‍ രണ്ടു പേരെയും സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇരുവരെയും സസ്‌പെന്റു ചെയ്തു.

പോലീസ് സ്റ്റേഷനുള്ളില്‍ വനിതാ പോലീസുകാരി അഡീഷണല്‍ എസ്.ഐയെ മര്‍ദിച്ച സംഭവത്തിലാണ് രണ്ട് ഉദ്യോഗസ്ഥരെയും സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കോട്ടയം പള്ളിക്കത്തോട് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന അഡീഷണല്‍ എസ്.ഐ സി.ജി.സജികുമാര്‍, പോലീസുകാരി വിദ്യാ രാജന്‍ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ എസ്.ഐയെ ചിങ്ങവനം സ്റ്റേഷനിലേക്കും വനിതാ പോലീസുകാരിയെ മുണ്ടക്കയം സ്റ്റേഷനിലേക്കും നേരത്തെ ജില്ലാ പോലീസ് മേധാവി സ്ഥലംമാറ്റിയിരുന്നു. ഡീഷണല്‍ എസ്.ഐയും വനിതാ പോലീസുകാരിയും തമ്മിലുള്ള അടുപ്പം എസ്.ഐയുടെ ഭാര്യ അറിഞ്ഞതോടെ  ഫോണിലേക്കുള്ള പോലീസുകാരിയുടെ ഫോണ്‍ കോളുകള്‍ അഡീഷണല്‍ എസ്.ഐ ബ്ലോക്ക് ചെയ്തു. തേച്ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തിലെത്തിയത്. എസ്.ഐയുടെ ഫോണ്‍ വാങ്ങി വനിത ഉദ്യോഗസ്ഥ വലിച്ചെറിഞ്ഞു. കൂടാതെ മര്‍ദിക്കുകയും ചെയ്തു. കോള്‍ ബ്ലോക്ക് ചെയ്തതാണ്് പ്രകോപനമായത്്. സംഭവം വാര്‍ത്തയായതോടെയാണ് പോലീസ് നടപടിയിലേക്കു നീങ്ങിയത്്. പോലീസ് സേനക്ക് നാണക്കേടായ സംഭവമായാണ് ഇതു വിലയിരുത്തുന്നത്്.

 

 

Latest News