വ്‌ളോഗറുടെ മരണത്തില്‍ ദുരൂഹതയെന്ന് പോലീസ്, സുഹൃത്തിനെ തിരയുന്നു

കൊച്ചി- വ്‌ളോഗറായ യുവതിയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പോലീസ്.  കണ്ണൂര്‍ സ്വദേശിനിയും യൂട്യൂബ് വ്ളോഗറുമായ നേഹയെയാണ് (27) കൊച്ചിയില്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഫ്‌ളാറ്റില്‍ നിന്ന് എം.ഡി.എം.എ കണ്ടെടുത്തതോടെയാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. നേഹക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പൊലീസ് അന്വേഷിക്കുന്നുണ്ട്.

കുറച്ചുകാലമായി ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുകയായിരുന്ന നേഹ ആറു മാസം മുമ്പാണു കൊച്ചിയില്‍ എത്തിയത്. ജോലി അന്വേഷിച്ച് വന്ന നേഹ അതിനിടെ മറ്റൊരു യുവാവുമായി അടുപ്പത്തിലായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് യുവാവ് നേഹക്കൊപ്പം താമസിച്ചുവന്നത്. എന്നാല്‍ അടുത്തിടെ ഇയാള്‍ നാട്ടില്‍ പോയതിനു പിന്നാലെ വിവാഹത്തില്‍നിന്നു പിന്‍മാറി. ഇതറിഞ്ഞതോടെ യുവതി ജീവനൊടുക്കിയതാകാമെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കളില്‍ ചിലര്‍ പറയുന്നു. ഇവര്‍ ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അയച്ച വാട്‌സാപ്പ് സന്ദേശം പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 

Latest News