എണ്ണവില ബാരലിന് 110 ഡോളറില്‍, പെട്രോള്‍, ഡീസല്‍ വില ഉടന്‍ കൂടും

ന്യൂദല്‍ഹി- രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 110 ഡോളറിലെത്തി. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധന അടുത്തയാഴ്ചയോടെ പുനരാരംഭിക്കുമെന്ന് സൂചന. പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് ഒമ്പതുരൂപയെങ്കിലും കൂടുമെന്നാണ് വിലയിരുത്തല്‍.

റഷ്യയില്‍നിന്നുള്ള എണ്ണ-വാതക വിതരണം തടസ്സപ്പെടുമെന്ന ആശങ്കയാണ് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില തുടര്‍ച്ചയായി മുകളിലേക്കുപോകാന്‍ കാരണം. 2014നുശേഷം ഇതാദ്യമായാണ് വിലയില്‍ ഇത്രയും വര്‍ധനവുണ്ടാകുന്നത്.

പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 102 ഡോളറിന് മുകളിലെത്തി. പെട്രോള്‍, ഡീസല്‍ വിലവര്‍ധന താല്‍ക്കാലികമായി നിര്‍ത്തിവെച്ച സമയത്ത് ബാരലിന് ശരാശരി 81.5 ഡോളറായിരുന്നു വില.

 

Latest News